നിങ്ങളില്ലാതെ എന്ത് ആഘോഷം; കെഎസ്ആർടിസി ജീവനക്കാർക്ക് 31ന് തന്നെ ശമ്പളം കൊടുത്തെന്ന് മന്ത്രി
Sunday, August 31, 2025 7:43 PM IST
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഓഗസ്റ്റിലെ ശമ്പളം വിതരണം ചെയ്തെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ജീവനക്കാരുടെ അക്കൗണ്ടുകളില്‍ 31ന് തന്നെ ശമ്പളം എത്തിയെന്നും ഫെസ്റ്റിവല്‍ അലവന്‍സും ബോണസും തിങ്കളാഴ്ച വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ അറിയിച്ചത്. പ്രിയപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഈ മാസവും ഒന്നാം തീയതിക്ക് മുന്നേ ശമ്പളം അവരവരുടെ അക്കൗണ്ടുകളില്‍ എത്തിയിട്ടുണ്ട്.
ജീവനക്കാര്‍ക്ക് ഞാന്‍ വാക്ക് നല്കിയ ഫെസ്റ്റിവല്‍ അലവന്‍സും ബോണസും തിങ്കളാഴ്ച വിതരണം ചെയ്യും. ഓണമല്ലേ, നിങ്ങള്‍ ആഘോഷിക്കാതെ ഞങ്ങള്‍ക്ക് എന്ത് ആഘോഷം. ആഘോഷിക്കൂ കെഎസ്ആര്ടിസിക്കൊപ്പമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഓണത്തിന് ഉത്സവബത്തയായി 3000 രൂപ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നല്‍കുകയെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ ഉത്സവബത്ത 2750 രൂപയായിരുന്നു.