നാല് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ചു; ബുക്കിംഗ് തുടങ്ങി
Sunday, August 31, 2025 8:04 PM IST
തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് കൂടുതൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. പുതുതായി പ്രഖ്യാപിച്ച നാല് സ്പെഷ്യല്‍ ട്രെയിനുകളിലും ബുക്കിംഗ് തുടങ്ങിയെന്ന് റെയില്‍വേ അറിയിച്ചു.
ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം നോര്‍ത്ത് (06127), തിരുവനന്തപുരം നോര്‍ത്ത് - ഉധ്ന ജംഗ്ഷൻ (06137), മംഗളൂരു സെന്‍ട്രല്‍ - തിരുവനന്തപുരം നോര്‍ത്ത് (06010), വില്ലുപുരം ജംഗ്ഷന് - ഉധ്ന ജംഗ്ഷൻ (06159) എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച വണ്‍വേ സ്പെഷ്യല്‍ എക്സ്പ്രസുകള്‍.
സ്പെഷ്യല്‍ ട്രെയിനുകളുടെ സമയം: ട്രെയിന്‍ നമ്പര്‍ 06137 - തിരുവനന്തപുരം നോര്‍ത്ത് - ഉധ്ന ജംഗ്ഷൻ വണ്‍വേ എക്സ്പ്രസ്: സെപ്റ്റംബർ ഒന്നിന് രാവിലെ 9.30ന് തിരുവനന്തപുരം നോര്‍ത്തിൽ നിന്നു പുറപ്പെടും. രണ്ടിന് രാത്രി 11.45ന് ഉധ്ന ജംഗ്ഷനിൽ എത്തിച്ചേരും.
ട്രെയിന്‍ നമ്പര്‍ 06010 - മംഗളൂരു സെന്‍ട്രല്‍ - തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് സെപ്റ്റംബര്‍ രണ്ടിന് ചൊവ്വാഴ്ച വൈകുന്നേരം 7.30ന് മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും.
ട്രെയിന്‍ നമ്പര്‍ 06159 വില്ലുപുരം ജംഗ്ഷൻ - ഉധ്ന ജംഗ്ഷൻ എക്സ്പ്രസ് സെപ്റ്റംബര്‍ ഒന്നിന് തിങ്കളാഴ്ച രാവിലെ 10.30ന് വില്ലുപുരം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് പാലക്കാട് വഴി അടുത്ത ദിവസം രാവിലെ 5.30ന് ഉധ്ന ജംഗ്ഷഷനിൽ എത്തും.
ട്രെയിൻ നമ്പർ 06127 ചെന്നൈ സെൻട്രൽ - തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് ഞായറാഴ്ച ഉച്ചയ്ക്ക് 12.45ന് പുറപ്പെട്ടു. തിങ്കളാഴ്ച രാവിലെ 7.15ന് തിരുവനന്തപുരം നോര്‍ത്തിൽ എത്തും.