കുന്നംകുളത്ത് സിപിഎം പ്രവർത്തകന് വെട്ടേറ്റു
Sunday, August 31, 2025 9:50 PM IST
തൃശൂർ: കുന്നംകുളം പഴഞ്ഞിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. മങ്ങാട് സ്വദേശി മിഥുനാണ് വെട്ടേറ്റത്.
സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മിഥുന്റെ സഹോദരനുമായി തർക്കമുണ്ടായിരുന്നു.
ആക്രമണം നടത്തിയത് ലഹരിയടിമകളാണെന്ന് പോലീസ് പറഞ്ഞു. അതേസമയം ആക്രമണത്തിനു പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.