ഇസ്രയേലി വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം നടത്തി ഹൂതികൾ
Monday, September 8, 2025 4:36 AM IST
ടെൽ അവീവ്: യെമനിലെ ഹൂതികൾ തൊടുത്തുവിട്ട ഡ്രോൺ തെക്കൻ ഇസ്രയേലിലെ റമോണ രാജ്യാന്തര വിമാനത്താവളത്തിൽ പതിച്ചു. ആക്രമണത്തിൽ രണ്ടു പേർക്കു പരുക്കേറ്റു. ഏതാനും മണിക്കൂറുകൾ വിമാനത്താവളം അടച്ചിട്ടു.
വിമാനത്താവളത്തിന്റെ പ്രവേശനകവാടത്തിലാണ് ഡ്രോൺ പതിച്ചത്. മറ്റു ഡ്രോണുകൾ ഇസ്രയേൽ സേന വെടിവച്ചിട്ടു.
മേയിൽ ടെൽ അവീവിലെ ബെൻ ഗുരിയോൺ രാജ്യാന്തര വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂതികളുടെ മിസൈലാക്രമണത്തിൽ നാല് പേർക്കു പരിക്കേറ്റിരുന്നു. തിരിച്ചടിയായി യെമൻ തലസ്ഥാനമായ സനായിലെ രാജ്യാന്തരവിമാനത്താവളം ഇസ്രയേൽ ബോംബിട്ടു തകർക്കുകയും ചെയ്തു.