ഫൈനലിൽ സിന്നറിനെ വീഴ്ത്തി; യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കി കാർലോസ് അൽക്കാരസ്
Monday, September 8, 2025 7:10 AM IST
വാഷിംഗ്ടൺ: 2025ലെ യുഎസ് ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസ് കിരീടം സ്വന്തമാക്കി സ്പാനിഷ് താരം കാർലോസ് അൽക്കാരസ്. ഫൈനലിൽ ഇറ്റാലിയൻ സൂപ്പർ താരം യാന്നിക്ക് സിന്നറിനെയാണ് അൽക്കാരസ് തോൽപ്പിച്ചത്.
ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു അൽക്കാരസിന്റെ വിജയം. സ്കോർ: 2-6, 6-3,1-6, 4-6. അൽക്കാരസ് തന്റെ രണ്ടാമത്തെ യുഎസ് ഓപ്പണ്‍ കിരീടവും ആറാമത്തെ ഗ്രാന്‍ഡ്സ്ലാം കിരീടവും ആണ് സ്വന്തമാക്കിയത്. 6-2, 3-6, 6-1, 6-4 എന്ന സ്കോറിനാണ് വിജയം.
ആദ്യ സെറ്റില്‍ അല്‍ക്കാരസ് ആധിപത്യം പുലര്‍ത്തി. എന്നാല്‍ രണ്ടാം സെറ്റില്‍ ഇറ്റാലിയന്‍ താരമായ സിന്നര്‍ മികച്ച തിരിച്ചുവരവ് നടത്തി. എന്നാല്‍ മൂന്നാം സെറ്റും നാലാം സെറ്റും അല്‍ക്കരാസ് തന്നെ കൈവശപ്പെടുത്തുകയായിരുന്നു.
ജയത്തോടെ 22-കാരനായ അല്‍ക്കാരസ് ലോക ഒന്നാംനമ്പര്‍ സ്ഥാനം സിന്നറില്‍നിന്ന് തിരിച്ചുപിടിക്കുകയും ചെയ്തു. 2023 സെപ്റ്റംബറിന് ശേഷം ആദ്യമായാണ് അല്‍ക്കാരസ് ഒന്നാംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നത്. ഹാര്‍ഡ് കോര്‍ട്ട്, ഗ്രാസ്, ക്ലേ കോര്‍ട്ടുകളില്‍ ഒന്നിലധികം കിരീടം നേടുന്ന ചരിത്രത്തിലെ നാലാമത്തെ കളിക്കാരനായി അല്‍ക്കരാസ് മാറി.