ത​ളി​പ്പ​റ​മ്പ്: എം​ഡി​എം​എ വി​ൽ​ക്കു​ന്ന ആം​ബു​ല​ൻ​സ് ഡ്രൈ​വ​റെ എ​ക്സൈ​സ് പി​ടി​കൂ​ടി. രോ​ഗി​ക​ളു​മാ​യി ക​ർ​ണാ​ട​ക​ത്തി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പോ​കു​മ്പോ​ൾ എം​ഡി​എം​എ വാ​ങ്ങി നാ​ട്ടി​ലെ​ത്തി​ച്ചാ​ണ് ഇ​യാ​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്.

കാ​യ​ക്കൂ​ൽ പു​തി​യ​പു​ര​യി​ൽ വീ​ട്ടി​ൽ കെ.​പി. മു​സ്ത​ഫ (37) യാ​ണ് 430 മി​ല്ലി​ഗ്രാം എം​ഡി​എം​എ​യു​മാ​യി എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ത​ളി​പ്പ​റ​മ്പ് ടൗ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ണ്ടി​വാ​തു​ക്ക​ലി​ൽ​നി​ന്ന്‌ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ക​ർ​ണാ​ട​ക​ത്തി​ൽ​നി​ന്ന് വാ​ങ്ങു​ന്ന എം​ഡി​എം​എ ആ​വ​ശ്യ​ക്കാ​ർ​ക്ക് കൈ​യി​ൽ കൊ​ടു​ക്കാ​തെ നി​ശ്ചി​ത​സ്ഥ​ല​ത്ത് വ​ച്ച​ശേ​ഷം ഫോ​ട്ടോ​യെ​ടു​ത്ത് ആ​വ​ശ്യ​ക്കാ​ർ​ക്ക് ലൊ​ക്കേ​ഷ​ൻ സ​ഹി​തം അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് പ​തി​വെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. ര​ഹ​സ്യ​വി​വ​ര​ത്തേ​ത്തു​ട​ർ​ന്ന് മു​സ്ത​ഫ​യെ മാ​സ​ങ്ങ​ളാ​യി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. മു​സ്ത​ഫ​യെ സ്റ്റേ​ഷ​ൻ​ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.