മാര്‍ബിള്‍ കയറ്റിവന്ന ലോറി വയലിലേക്ക് മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
Tuesday, September 9, 2025 11:34 AM IST
കോഴിക്കോട്: കൊടുവള്ളി- എന്‍ഐടി റോഡില്‍ കുണ്ടുങ്ങലില്‍ മാര്‍ബിള്‍ കയറ്റിവന്ന ലോറി വയലിലേക്ക് മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാര്‍ സ്വദേശി രാംനാഥ് റാം ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 12നായിരുന്നു അപകടം. കണ്ണൂരില്‍നിന്ന് മാര്‍ബിളുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മാര്‍ബിള്‍ ഇറക്കാനായി ലോറിയില്‍ വന്നതായിരുന്നു രാംനാഥ് റാം. ലോറിക്ക് മുകളിലായിരുന്നു ഇദ്ദേഹം ഇരുന്നിരുന്നത്.
ലോറി മറിഞ്ഞതോടെ താഴെ വീണ രാംനാഥ് അതിനടിയില്‍ പെടുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.