പോലീസ് വേട്ടയ്ക്ക് ഏറ്റവും കൂടുതൽ ഇരയായത് കമ്മ്യൂണിസ്റ്റുകാർ: തോമസ് ഐസക്
Tuesday, September 9, 2025 11:39 AM IST
പാലക്കാട്: പോലീസ് വേട്ടയ്ക്ക് ഏറ്റവും കൂടുതൽ ഇരയായത് കമ്മ്യൂണിസ്റ്റുകാരെന്ന് മുൻ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. എല്ലാ സർക്കാരിന്റെ കാലത്തും പുഴുക്കുത്തുകൾ ഉണ്ടായിട്ടുണ്ട്. രമേശ് ചെന്നിത്തല അടക്കമുള്ളവർ അവരുടെ സർക്കാരിന്റെ കാലത്തെ പോലീസിന്റെ പ്രവർത്തനം പരിശോധിക്കുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉയർന്നതോടെ പ്രതിസന്ധിയിലായ കോൺഗ്രസ് അത് മറികടക്കാനാണ് ഇപ്പോൾ പോലീസ് വിഷയം ഉയർത്തുന്നതെന്നും തോമസ് ഐസക് വ്യക്തമാക്കി.