മുഹമ്മദ് നബിക്ക് അർധ സെഞ്ചുറി, അഫ്ഗാൻ ഭേദപ്പെട്ട നിലയിൽ
Thursday, September 18, 2025 10:04 PM IST
അബുദാബി: ഏഷ്യ കപ്പ് ട്വന്റി-20 ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ അഫ്ഗാനിസ്ഥാൻ ഭേദപ്പെട്ട നിലയിൽ. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റണ്‍സാണ് അഫ്ഗാൻ നേടിയത്.
മുഹമ്മദ് നബിയുടെ അർധസെഞ്ചുറി കരുത്തിലാണ് അഫ്ഗാൻ ഭേദപ്പെട്ട നിലയിലെത്തിയത്. 22 പന്തിൽ ആറ് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 60 റണ്‍സ് നേടിയ മുഹമ്മദ് നബി അവസാന പന്തിൽ റണ്‍ഔട്ടാകുകയായിരുന്നു.
മുഹമ്മദ് നബിക്കു പുറമേ ഇബ്രാഹിം സദ്രാനും റാഷിദ് ഖാനും 24 റണ്‍സ് വീതവും അഫ്ഗാനായി നേടി. ശ്രീലങ്കയ്ക്കായി നുവാൻ തുഷാര നാല് വിക്കറ്റ് വീഴ്ത്തി.
ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക നാലു പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. മൂന്നു മത്സരങ്ങളില്‍നിന്ന് നാലു പോയിന്റുമായി ബംഗ്ലാദേശാണ് രണ്ടാമത്. രണ്ടു പോയിന്റുള്ള അഫ്ഗാന്, ഇന്നു ജയിച്ചാല്‍ സൂപ്പര്‍ 4ല്‍ പ്രവേശിക്കാം.