ആറ്റുകാൽ ക്ഷേത്രത്തിൽ ബോംബ് ഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു
Saturday, September 20, 2025 10:56 PM IST
തിരുവനന്തപുരം: ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ വീണ്ടും ബോംബ് ഭീഷണി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് വ്യാജ ഭീഷണിയുണ്ടായിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ക്ഷേത്രത്തിന്റെ ഇമെയിലിലാണ് ശനിയാഴ്ച രാവിലെ ഭീഷണി സന്ദേശം വന്നത്. ഐഇഡികൾ ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചിട്ടുണ്ടെന്നും ബോംബ് വയ്ക്കാൻ സഹായിച്ചത് തമിഴ്നാട് പോലീസാണെന്നും നടൻ എസ്.വി.ശേഖറിന്റെ വീട്ടിലും ബോംബ് വെച്ചെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്.
വൈകുന്നേരം മൂന്നിന്ശേഷം എല്ലാവരും പ്രദേശത്ത് നിന്നും ഒഴിയണമെന്നും ബോംബ് പൊട്ടുമെന്നും സന്ദേശത്തിൽ പറയുന്നു. ഭീഷണിയെ തുടർന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.