ഗോ​ഡ്ഡ: ജാ​ർ​ഖ​ണ്ഡി​ലെ ഗോ​ഡ്ഡ ജി​ല്ല​യി​ൽ ബൊ​റി​ജോ​റി​ൽ കൗ​മാ​ര​ക്കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

17കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ബോ​റി​ജോ​റി​ലെ ഒ​രു ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ളാ​ണ് കു​ട്ടി​യെ പ്ര​തി​ക​ൾ പീ​ഡി​പ്പി​ച്ച​ത്.

ഇ​വി​ടെ​വ​ച്ച് കു​ട്ടി ഒ​രാ​ളു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി. ഇ​യാ​ൾ കു​ട്ടി​യെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്ത് എ​ത്തി​ച്ചു. ഇ​വി​ടെ​വ​ച്ച് ഇ​യാ​ളും മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ല്ലാ പ്ര​തി​ക​ളെ​യും ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.