വ​യ​നാ​ട്: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ കു​ഴ​ല്‍​പ​ണം പി​ടി​ച്ച കേ​സി​ല്‍ ന​ട​പ​ടി​ക്ര​മം പാ​ലി​ക്കാ​ത്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ കേ​സ്. വ​യ​നാ​ട് വൈ​ത്തി​രി എ​സ്എ​ച്ച്ഒ​ക്കും മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മെ​തി​രെ ക​വ​ർ​ച്ച​യ്ക്കും കു​ഴ​ൽ​പ​ണം ക​ട​ത്തി​യ​വ​രെ മ​ർ​ദി​ച്ച​തി​നു​മാ​ണ് കേ​സ്.

എ​സ്എ​ച്ച്ഒ കെ. ​അ​നി​ല്‍​കു​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ബ്ദു​ല്‍ ഷു​ക്കൂ​ര്‍, ബി​നീ​ഷ്, അ​ബ്ദു​ല്‍ മ​ജീ​ദ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. നേ​ര​ത്തെ ജി​ല്ല പോ​ലീ​സ് മേ​ധാ​വി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

വ​യ​നാ​ട് വൈ​ത്തി​രി​ക്ക് സ​മീ​പം ചേ​ലോ​ട് നി​ന്നു​മാ​ണ് ര​ണ്ട് യു​വാ​ക്ക​ളി​ല്‍​നി​ന്ന് കു​ഴ​ല്‍​പ്പ​ണം പി​ടി​ച്ച​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളി​ല്‍ നി​ന്ന് 3,30,000 രൂ​പ​യു​ടെ കു​ഴ​ല്‍​പ്പ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ത് കൃ​ത്യ​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ല്ല എ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വ​യ​നാ​ട് എ​സ്പി ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഉ​ത്ത​ര​മേ​ഖ​ല ഐ​ജി ആ​ണ് പോ​ലീ​സു​കാ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്ത് ഉ​ത്ത​ര​വി​ട്ട​ത്.