"അയ്യപ്പസംഗമം ലോകപ്രശസ്തവിജയം, ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങൾ എഐ ആയിക്കൂടേ': എം.വി. ഗോവിന്ദൻ
Sunday, September 21, 2025 10:05 AM IST
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നാലായിരത്തിലേറെപ്പേർ സംഗമത്തിൽ പങ്കെടുത്തു. പരിപാടി പരാജയമെന്നത് മാധ്യമപ്രചാരണമാണെന്നും നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്നും ഗോവിന്ദൻ ആരോപിച്ചു.
അതേസമയം, പരിപാടിയിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, വേണമെങ്കിൽ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്നായിരുന്നു ഗോവിന്ദൻ നൽകിയ വിശദീകരണം. എല്ലാ സെഷനിലും ആൾ വേണമെന്നാണോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.