പ്രധാനമന്ത്രി വൈകിട്ട് അഞ്ചിന് രാജ്യത്തെ അഭിസംബോധന ചെയ്യും
Sunday, September 21, 2025 12:13 PM IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ചിന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഏതുവിഷയവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുകയെന്നത് വ്യക്തമല്ല. ജിഎസ്ടി പരിഷ്കരണം നിലവില്‍വരുന്നതിന് തൊട്ടുതലേന്നാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്.
സെപ്റ്റംബര്‍ 22നാണ് ജിഎസ്ടി പരിഷ്കരണം പ്രാബല്യത്തില്‍വരുന്നത്. മാത്രമല്ല, എച്ച് 1 ബി വിസയ്ക്കുള്ള വാർഷിക ഫീസ് നിരക്ക് യുഎസ് ഒരുലക്ഷം ഡോളറാക്കിയ വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കുമോയെന്നും രാജ്യം ഉറ്റുനോക്കുന്നുണ്ട്.