കളമശേരിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി; പ്രതി ഒളിവിൽ
Sunday, September 21, 2025 2:33 PM IST
കൊച്ചി: കളമശേരിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ അയല്‍വാസിയായ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയാണ് പോലീസിനു പരാതി ലഭിച്ചത്. നാലു മാസത്തിനിടയില്‍ കുട്ടിയെ പല പ്രാവശ്യം പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
പോലീസ് കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്തു. ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ മകളാണ് കുട്ടി. മെഡിക്കല്‍ പരിശോധനയ്ക്കായി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.