കാഷ്മീർ പ്രശ്നം പരിഹരിക്കാതെ ഇന്ത്യ-പാക് ബന്ധം സാധാരണ നിലയിലാകില്ല: ഷഹബാസ് ഷരീഫ്
Sunday, September 21, 2025 4:21 PM IST
ലണ്ടൻ: കാഷ്മീർ പ്രശ്നം പരിഹരിക്കാതെ ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാകില്ലെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടനിലെ പാക് സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഷഹബാസ് ഷരീഫ്. കാഷ്മീർ പ്രശ്നം പരിഹരിക്കാതെ ഇന്ത്യ-പാക് ബന്ധം സ്ഥാപിക്കാൻ കഴിയുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുവെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗത്തിലായിരിക്കും.
ഇരുരാജ്യങ്ങളും തമ്മിൽ നടന്ന യുദ്ധത്തിലൂടെ കോടിക്കണക്കിന് ഡോളർ ചിലവായി. ആ പണം പാക്കിസ്ഥാനിലെ ജനങ്ങളുടെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടി ഉപയോഗിക്കാമായിരുന്നുവെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.