വോട്ടര്‍ പട്ടിക പരിഷ്കരണം വേഗത്തിലാക്കുന്നു; നിർദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
Sunday, September 21, 2025 4:39 PM IST
ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക പരിഷ്കരണം (എസ്ഐആര്‍) രാജ്യവ്യാപകമായി നടപ്പാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്കി.
പരിഷ്കരണം നടപ്പാക്കുന്നതിന് വേണ്ട പ്രാഥമിക നടപടിക്രമങ്ങള്‍ 30 ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിനുള്ള നടപടികൾ ഒക്ടോബർ - നവംബർ മാസങ്ങളിൽ തന്നെ ആരംഭിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിളിച്ച യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. 10 -15 ദിവസങ്ങള്‍ക്കുള്ളില്‍ പരിഷ്കരണ നടപടികള്‍ ആരംഭിക്കാന്‍ തയാറാകണമെന്നാണ് സിഇഒമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഏറ്റവും ഒടുവില്‍ പരിഷ്കരിച്ച വോട്ടര്‍പട്ടിക അനുസരിച്ചായിരിക്കും തീവ്ര പരിഷ്കരണത്തില്‍ ഇലക്ടറല്‍ റോള്‍ തയാറാക്കുക. നിരവധി സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർ അവസാനത്തെ തീവ്ര പുനഃപരിശോധന നടപ്പാക്കിയ ശേഷം പ്രസിദ്ധീകരിച്ച വോട്ടർ പട്ടികകൾ ഇതിനകം തന്നെ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.