കൃഷിനശിപ്പിച്ച കാട്ടുപന്നികളെ വെടിവച്ചുകൊന്നു
Monday, September 22, 2025 11:22 PM IST
തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി കൃഷിനശിപ്പിച്ച കാട്ടുപന്നികളെ വെടിവച്ചുകൊന്നു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് നാല് കാട്ടുപന്നികളെ നഗരസഭ നിയോഗിച്ച ഷൂട്ടർ വെടിവച്ചു കൊന്നത്. വാണ്ട വാർഡിൽ രണ്ടെണ്ണവും കല്ലുവരമ്പ് വാർഡിൽ നിന്നും കുശർകോട് വാർഡിൽ നിന്നും ഓരോ പന്നികളെയാണ് വെടിവച്ച് കൊന്നത്.
ജനവാസമേഖലയിൽ കൃഷി നശിപ്പിക്കികയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ പന്നികളെയാണ് വെടിവച്ചു കൊന്നതെന്ന് അധികൃതർ പറഞ്ഞു.