പണത്തെച്ചൊല്ലി തർക്കം; ജാർഖണ്ഡിൽ യുവതി ഭർത്താവിനെ കുത്തിക്കൊന്നു
Tuesday, September 23, 2025 12:10 AM IST
റാഞ്ചി: ജാർഖണ്ഡിൽ പണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവതി ഭർത്താവിനെ കുത്തിക്കൊന്നു. ജാംതാരാ ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.
ബിഹാർ സ്വദേശിയായ മവാഹീർ യാദവ് (40) ആണ് മരിച്ചത്. സംഭവത്തിൽ മഹാവീറിന്റെ ഭാര്യ കൽപനാ ദേവിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി ഉണ്ടായ തർക്കത്തെ തുടർന്നാണ് ദാരുണമായ സംഭവമുണ്ടായത്. കൽപന മഹാവീറിനോട് പണവും മൊബൈൽ ഫോണും ആവശ്യപ്പെട്ടു. എന്നാൽ മഹാവീർ ഇത് നിഷേധിച്ചു. തുടർന്ന് കൽപന കത്തികൊണ്ട് മഹാവീറിനെ കുത്തുകയായിരുന്നു.
മഹാവീർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പിന്നീട് സ്ഥലത്തെത്തിയ പോലീസ് മഹാവീറിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി. ഭാരതീയ ന്യായ സംഹിതയിലെ 103-ാം വകുപ്പ് പ്രകാരം കൽപനയ്ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.