യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ
Tuesday, September 23, 2025 12:18 AM IST
ന്യൂയോർക്ക് : ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾക്കിടെ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. മാർക്കോ റൂബിയോയുമായി നിലവിൽ ആശങ്ക ഉയർത്തുന്ന രാജ്യാന്തര- ഉഭയകക്ഷി വിഷയങ്ങൾ ചർച്ച നടത്തിയതായി എസ്. ജയ്ശങ്കർ അറിയിച്ചു.
തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് വിദേശകാര്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 80-ാമത് യുഎൻ പൊതുസഭ സമ്മേളനത്തിന്റെ ഭാഗമായി ഉഭയകക്ഷി ചർച്ചകൾക്കായി ന്യൂയോർക്കിൽ എത്തിയതായിരുന്നു ഡോ. എസ്.ജയ്ശങ്കർ.
ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരിക്കുന്ന 50 ശതമാനം ഇറക്കുമതി തീരുവ, എച്ച് 1 ബി വിസ തുടങ്ങിയ വിവാദങ്ങൾക്കിടെയാണ് കൂടിക്കാഴ്ച നടന്നത്. ന്യൂയോർക്കിൽ മാർക്കോ റൂബിയോയുമായി നടന്ന കൂടിക്കാഴ്ചയിൽ സന്തോഷമുണ്ടെന്നായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
അതേസമയം, വ്യാപാര ചർച്ചകൾക്കായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഇന്ന് അമേരിക്കയിലെത്തും.