തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പ​ല​ത്ത് മോ​ഷ​ണ വാ​ഹ​ന​ത്തി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന എം ​ഡി എം ​എ യും ​മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി നാ​ല് യു​വാ​ക്ക​ൾ പി​ടി​യി​ൽ. ന​ഗ​രൂ​ർ സ്വ​ദേ​ശി അ​ർ​ജു​ൻ, ബീ​മാ​പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ അ​രു​ൺ, അ​ബ്ദു​ള്ള വെ​ട്ടു​കാ​ട് സ്വ​ദേ​ശി അ​നൂ​പ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ല്ല​മ്പ​ലം പോ​ലീ​സാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ക​ല്ല​മ്പ​ല​ത്ത് നി​ന്നും ര​ണ്ടു മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മോ​ഷ​ണം പോ​യ ഇ​ന്നോ​വ കാ​റു​മാ​യി​ട്ടാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. വാ​ഹ​നം ക​ല്ല​മ്പ​ലം ഭാ​ഗ​ത്ത് ക​ണ്ടെ​ന്ന വി​വ​രം വാ​ഹ​ന ഉ​ട​മ​യാ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

പി​ന്നാ​ലെ ക​ല്ല​മ്പ​ലം പോ​ലീ​സ് വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​ക്ക​ൾ വാ​ഹ​ന​വു​മാ​യി പി​ടി​യി​ലാ​യ​ത്. യു​വാ​ക്ക​ളു​ടെ ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 17 ഗ്രാം ​എം​ഡി​എം​എ​യും, വാ​ഹ​ന​ത്തി​ൽ നി​ന്ന് വെ​ട്ടു​ക​ത്തി​യും ക​ഠാ​ര​യും ക​ണ്ടെ​ടു​ത്തു.