സീരി എ ഫുട്ബോൾ: നപോളിക്ക് ആവേശ ജയം
Tuesday, September 23, 2025 2:31 AM IST
റോം: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ നപോളിക്ക് ആവേശ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ പിസയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ബില്ലി ഗിൽമൗർ, ലിയോനാർഡോ സ്പിനാസോള, ലോറൻസോ ലൂക്ക എന്നിവരാണ് നപോളിക്ക് വേണ്ടി ഗോളുകൾ നേടിയത്. എംബാലാ എൻസോളയും ലോറനും ആണ് പിസക്കായി ഗോളുകൾ സ്കോർ ചെയ്തത്.
മത്സരത്തിലെ ജയത്തോടെ നപോളിക്ക് 12 പോയിന്റായി. ഇതോടെ പോയിന്റ് ടേബിളിലും നപോളി ഒന്നാം സ്ഥാനത്തെത്തി.