ബം​ഗ​ളൂ​രു: ന​ന്ദി​നി ലേ​യൗട്ടിൽ സ്കൂ​ട്ട​റി​ൽ ലോ​റി ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യാ​യ ക​ൽ​പ​ന (38) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ൽ​പ​ന​യു​ടെ കൂ​ടെ സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന സു​ഹൃ​ത്തി​ന് പ​രി​ക്കേ​റ്റു. ഇ​രു​വ​രും ജോ​ലി​സ്ഥ​ല​ത്തേ​ക്കു​ള്ള പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ന​ന്ദി​നി ലേ​ഔ​ട്ടി​ൽ വ​ച്ച് ലോ​റി സ്കൂ​ട്ട​റി​ന്‍റെ ഹാ​ൻ​ഡി​ലി​ൽ ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് സ്കൂ​ട്ട​ർ മ​റി​ഞ്ഞു​വീ​ണു. റോ​ഡി​ൽ വീ​ണ ക​ൽ​പ​ന​യു​ടെ ദേ​ഹ​ത്തി​ന് മു​ക​ളി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ക​ൽ​പ​ന സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

മ​ഹാ​ല​ക്ഷ്മി ലേ​ഔ​ട്ടി​ലെ താ​മ​സ​ക്കാ​രി​യാ​യ ക​ൽ​പ​ന പീ​ന്യ​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്. അ​പ​ക​ട​ത്തി​ന് ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ ലോ​റി ഡ്രൈ​വ​റെ പി​ന്നീ​ട് പോ​ലീ​സ് പി​ടി​കൂ​ടി.