ഏഷ്യകപ്പ് ക്രിക്കറ്റ്: ശ്രീലങ്ക ഇന്ന് പാക്കിസ്ഥാനെ നേരിടും
Tuesday, September 23, 2025 7:31 AM IST
ദുബായ്: ഏഷ്യകപ്പ് ക്രിക്കറ്റിലെ സൂപ്പർഫോർ പോരാട്ടത്തിൽ ശ്രീലങ്ക ഇന്ന് പാക്കിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക.
അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയമാണ് വേദി. സൂപ്പർ ഫോറിലെ ആദ്യ വിജയം ലക്ഷ്യമിട്ടാണ് ഇരുടീമുകളും കളത്തിലിറങ്ങുന്നത്. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ശ്രീലങ്ക ബംഗ്ലാദേശിനോട് പരാജയപ്പെട്ടപ്പോൾ പാക്കിസ്ഥാൻ ഇന്ത്യയോട് തോൽവി വഴങ്ങുകയായിരുന്നു.