കൈകാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ച നിലയില്‍; അജ്ഞാത മൃതദേഹം കണ്ടെത്തി
Tuesday, September 23, 2025 4:53 PM IST
കൊല്ലം: കൈകാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ച നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പുനലൂർ പത്തനാപുരം റോഡിൽ മുക്കടവ് ജംഗ്ഷനു സമീപത്തെ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
തോട്ടത്തിൽ ഏറെ നാളുകളായി ടാപ്പിംഗ് ജോലികൾ നടക്കാത്തതിനാൽ പ്രദേശം കാട് പിടിച്ചു കിടക്കുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കാന്താരി ശേഖരിക്കുവാനായി ഇവിടെ എത്തിയ പ്രദേശവാസിയാണ് മൃതദേഹം കണ്ടത്.
തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പുനലൂർ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.