ല​ക്നോ: ഇ​ന്ത്യ എ ​ടീ​മി​നെ​തി​രെ ര​ണ്ടാം ച​തു​ര്‍​ദി​ന ടെ​സ്റ്റി​ല്‍ ഓ​സ്‌​ട്രേ​ലി​യ ഭേ​ദ​പ്പെ​ട്ട നി​ല​യി​ല്‍. ഒ​ന്നാം ദി​വ​സ​ത്തെ ക​ളി അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ ഓ​സീ​സ് ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 350 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്.

ടോ​ഡ് മ​ര്‍​ഫി (29), ഹെ​ന്‍റ​റി തോ​ണ്‍​ട​ണ്‍ (10) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍. ജാ​ക് എ​ഡ്വേ​ര്‍​ഡ്‌​സ് (88), ന​താ​ന്‍ മ​ക്‌​സ്വീ​നി (74) എ​ന്നി​വ​ർ അ​ർ​ധ സെ​ഞ്ചു​റി നേ​ടി. ഇ​ന്ത്യ​യ്ക്കു​വേ​ണ്ടി ഇ​ടം​കൈ​യ്യ​ൻ സ്പി​ന്ന​ർ മാ​ന​വ് സു​ത​ര്‍ അ​ഞ്ച് വി​ക്ക​റ്റ് നേ​ടി.

ക​ഴി​ഞ്ഞ മ​ത്സ​രം ന​യി​ച്ച ശ്രേ​യ​സ് അ​യ്യ​ര്‍ ഇ​ല്ലാ​തെ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങിയ​ത്. ധ്രു​വ് ജു​റ​ലാ​ണ് ക്യാ​പ്റ്റ​ന്‍. സു​ത​റി​ന് പു​റ​മെ ബ്രാ​ര്‍ ര​ണ്ടും മു​ഹ​മ്മ​ദ് സി​റാ​ജ്, പ്ര​സി​ദ്ധ് കൃ​ഷ്ണ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.