ഓപ്പറേഷൻ നുംഖോര്‍; കസ്റ്റംസ് കമ്മീഷണര്‍ പത്രസമ്മേളനം പാതിവഴിയിൽ നിർത്തി
Tuesday, September 23, 2025 8:31 PM IST
കൊച്ചി: ഓപ്പറേഷൻ നുംഖോര്‍ എന്ന പേരിൽ നടത്തിയ പരിശോധനയെക്കുറിച്ച് വിശദീകരിക്കാനായി കസ്റ്റംസ് കമ്മീഷണര്‍ ടിജു തോമസ് വിളിച്ച പത്രസമ്മേളനം പാതിവഴിയിൽ നിർത്തി. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണ് പത്രസമ്മേളനം അവസാനിപ്പിച്ചതെന്നും ആരോപണമുണ്ട്.
നികുതി വെട്ടിച്ച് ആഡംബര കാറുകൾ ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ നടൻ ദുൽഖര്‍ സൽമാനും അമിത് ചക്കാലക്കലും ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നൽകുമെന്നും കസ്റ്റംസ് കമ്മീഷണര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ കമ്മീഷണറുടെ ഫോണിലേക്ക് കോൾ വന്നു.
തുടർന്ന് അദ്ദേഹം പത്ര സമ്മേളനം അവസാനിപ്പിക്കുകയുമായിരുന്നു. പൃഥ്വിരാജ് സുകുമാരന്റെ പേരിലും ഇത്തരമൊരു കാർ ഉണ്ടെന്നും എന്നാൽ അത് കണ്ടെത്തിയിട്ടില്ലെന്നും കസ്റ്റംസ് കമ്മീഷണർ വ്യക്തമാക്കി.