അര്‍ജന്റീന ഫുട്ബോള്‍ ടീം നവംബര്‍ 15ന് കേരളത്തിൽ; ഒരുക്കങ്ങളില്‍ ടീം മാനേജര്‍ക്ക് പൂര്‍ണ തൃപ്തി
Tuesday, September 23, 2025 9:35 PM IST
കൊച്ചി: ലിയോണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിൽ എത്തുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങളില്‍ ടീം മാനേജര്‍ക്ക് പൂര്‍ണ തൃപ്തി. നവംബര്‍ 15ന് കേരളത്തിലെത്തുന്ന മെസിയും സംഘവും 17ന് ഓസ്ട്രേലിയായെ നേരിടും.
സ്പോണ്സര് കമ്പനിയും ഓസ്ട്രേലിയൻ ടീമും ഇതു സംബന്ധിച്ചുള്ള കരട് കരാര്‍ കൈമാറി. ലോക റാങ്കിംഗില്‍ 50 ൽ താഴെയുള്ള ടീം വേണമെന്ന നിബന്ധനയില്‍ ചര്‍ച്ചകള്‍ നീളുകയായിരുന്നു. ഒടുവിലാണ് റാങ്കിംഗില്‍ 25-ാം സ്ഥനത്തുള്ള ഓസ്ട്രേലിയായെ തീരുമാനിച്ചത്.
ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അര്‍ജന്റീന ടീം മാനേജര്‍ ഡാനിയേല്‍ കബ്രേര കൊച്ചിയിലെത്തിയിരുന്നു. മന്ത്രി റഹ്മാനൊപ്പം അദ്ദേഹം കലൂര്‍ അന്തരാഷ്ട്ര സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തി. ഒരുക്കങ്ങളില്‍ അദ്ദേഹം പൂര്‍ണ തൃപ്തി അറിയിച്ചെന്ന് മന്ത്രി വ്യക്തമാക്കി.