കരൂർ ദുരന്തം: അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
Saturday, September 27, 2025 10:55 PM IST
തിരുവനന്തപുരം: തമിഴ്നാട്ടിലെ കരൂരിൽ ടിവികെ അധ്യക്ഷൻ വിജയുടെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം അത്യധികം ദുഃഖകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 36 ആയി. എട്ട് കുട്ടികളും16 സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അപകടത്തെ സംബന്ധിച്ച് ജൂഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായധനവും പ്രഖ്യാപിച്ചു.