ഷാർജ ടി20: നേപ്പാളിന് ആവേശ ജയം; വെസ്റ്റ് ഇൻഡീസിനെ 19 റൺസിന് തകർത്തു
Saturday, September 27, 2025 11:57 PM IST
ഷാർജ: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ നേപ്പാളിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ 19 റൺസിനാണ് നേപ്പാൾ വിജയിച്ചത്.
നേപ്പാൾ ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന് 129 റൺസ് എടുക്കാനെ സാധിച്ചുള്ളു. ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 129 റൺസ് എടുത്തത്. 22 റൺസെടുത്ത നവീൻ ബിഡെയ്സിയാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്കോറർ.
നേപ്പാളിന് വേണ്ടി കുഷാൽ ബുർട്ടെൽ രണ്ട് വിക്കറ്റ് എടുത്തു. ദിപേന്ദ്ര സിംഗ് എയ്റി, കെ.സി. കരൺ, നന്ദൻ യാദവ് , ലളിത് രാജ്ബൻഷി, രോഹിത് പൗഡൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ രോഹിത് പൗഡലിന്റെയും കുഷാൽ മല്ലയുടെയും ഗുൽഷൻ ജായുടെയും മികവിലാണ് 148 റൺസെടുത്തത്. പൗഡൽ 38 റൺസും മല്ല 30 റൺസും ജാ 22 റൺസും എടുത്തു.