കരൂർ അപകടം: അനുശോചനം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
Sunday, September 28, 2025 1:38 AM IST
കരൂര്‍: നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) കരൂരിൽ സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ ദുരന്തത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചനം അറിയിച്ചു. അത്യന്തം വേദനാജനകമായ അപകടമാണ് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിക്കിടെ സംഭവിച്ചതെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.
അപകടത്തില്‍പ്പെട്ടവരുടെ കുടുംബത്തിന് അതിജീവിക്കാനുള്ള കരുത്ത് നല്കാന് ദൈവത്തോട് പ്രാര്‍ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് വഴിയൊരുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ജനബാഹുല്യം കാരണം കൃത്യസമയത്ത് ആംബുലന്‍സ് പ്രവേശിക്കാന്‍ സാധിക്കാത്ത സാഹചര്യവുമുണ്ടായി.