കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ 226.5 ഗ്രാം വ്യാ​ജ സ്വ​ർ​ണം പ​ണ​യം വ​ച്ച് ഒൻപത് ല​ക്ഷം രൂ​പം തട്ടിയെടുത്ത യു​വ​തി മൂ​ന്ന് വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ൽ. ചെ​റു​വ​ണ്ണൂ​ർ സ്വ​ദേ​ശി വ​ർ​ഷ​യാണ് തൃ​ശൂ​രി​ൽ നി​ന്നു പി​ടി​യിലായ​ത്.

സം​ഭ​വ​ത്തി​ന് ശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്തെ​ന്ന് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ്രതി നാ​ട് വി​ടു​ക​യാ​യി​രു​ന്നു. വാ​ട​ക വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ കു​റി​പ്പ് എ​ഴു​തി​വ​ച്ച് ക​ട​ന്ന യു​വ​തി, അ​റ​പ്പു​ഴ പാ​ല​ത്തി​ന് സ​മീ​പം സ്കൂ​ട്ട​ർ ഉ​പേ​ക്ഷി​ച്ചാ​ണ് മു​ങ്ങി​യ​ത്.

സൈ​ബ​ർ സെ​ല്ലു​മാ​യി ചേ​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ഇ​ന്‍റർ​നെ​റ്റിലൂടെ യു​വ​തി കു​ടും​ബ​വു​മാ​യി സം​സാ​രി​ക്കാ​റു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. പി​ന്നാ​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​ത്.