കരൂര്‍ ദുരന്തം: ഹെല്പ് ഡെസ്ക് പ്രവര്‍ത്തനമാരംഭിച്ചു
Sunday, September 28, 2025 3:03 AM IST
കരൂര്‍: കരൂരില്‍ ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് കുട്ടികളുള്‍പ്പെടെ നിരവധിയാളുകളെ കാണാതായ സാഹചര്യത്തിൽ കളക്ടറേറ്റില്‍ ഹെല്പ് ഡെസ്ക് പ്രവര്‍ത്തനമാരംഭിച്ചു. 04324256306 എന്ന നമ്പറിലേക്കാണ് സഹായത്തിനായി വിളിക്കേണ്ടത്.
റാലിക്കിടെ സ്ത്രീകളും കുട്ടികളുമടക്കം 38 പേര് മരിച്ചതിനുപിന്നാലെയാണ് കളക്ടറേറ്റില്‍ ഹെല്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചത്. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കരൂര്‍ ജില്ലാ കളക്ടറോട് നിര്‍ദേശിച്ചു.
ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് എം.കെ. സ്റ്റാലിന് ഞായറാഴ്ച രാവിലെ കരൂരിലെത്തും. മന്ത്രിമാരായ സെന്തില്‍ ബാലാജിയും എം.എ. സുബ്രഹ്മണ്യനും മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ദുരന്തസ്ഥലത്തും ആശുപത്രികളിലും എത്തിച്ചേര്‍ന്നിട്ടുണ്ട്.