ഷാ​ര്‍​ജ: ടി20 ​ക്രി​ക്ക​റ്റി​ല്‍ ച​രി​ത്ര​മെ​ഴു​തി നേ​പ്പാ​ള്‍. വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രെ ആ​ദ്യ ടി20​യി​ൽ 19 റ​ണ്‍​സി​ന് ജ​യി​ച്ച​തോ​ടെ ഐ​സി​സി ഫു​ള്‍ മെ​മ്പ​ര്‍ ടീ​മി​നെ​തി​രെ ആ​ദ്യ ജ​യം സ്വ​ന്ത​മാ​ക്കാ​ന്‍ നേ​പ്പാ​ളി​ന് ക​ഴി​ഞ്ഞു.

സ്കോ​ർ: നേ​പ്പാ​ള്‍ 148/8 വെ​സ്റ്റ് ഇ​ന്‍​ഡീ​സ് 129/9. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ നേ​പ്പാ​ള്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 148 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. 38 റ​ണ്‍​സ് നേ​ടി​യ ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് പൗ​ഡേ​ലാ​ണ് ടോ​പ് സ്‌​കോ​റ​ര്‍. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ വി​ന്‍​ഡീ​സി​ന് ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 129 റ​ണ്‍​സെ​ടു​ക്കാ​നെ ക​ഴി​ഞ്ഞൊ​ള്ളൂ.

നേ​പ്പാ​ളി​ന് വേ​ണ്ടി കു​ശാ​ല്‍ ഭ​ര്‍​ട്ട​ല്‍ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. താ​ര​ത​മ്യേ​ന കു​ഞ്ഞ​ന്‍ വി​ജ​യ​ല​ക്ഷ്യേ​ത്തി​ലേ​ക്ക് ബാ​റ്റേ​ന്തി​യ വി​ന്‍​ഡീ​സി​ന് അ​ത്ര ന​ല്ല തു​ട​ക്ക​മാ​യി​രു​ന്നി​ല്ല. 32 റ​ണ്‍​സെ​ടു​ക്കു​ന്ന​തി​തി​നെ അ​വ​ര്‍​ക്ക് കെ​യ്ല്‍ മ​യേ​ഴ്‌​സ് (അ​ഞ്ച്), അ​ക്കീം ഓ​ഗ​സ്‌​റ്റെ (15) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യി.

മ​യേ​ഴ്‌​സ് റ​ണ്ണൗ​ട്ടാ​യ​പ്പോ​ള്‍, ഓ​ഗ​സ്റ്റ​യെ ന​ന്ദ​ന്‍ യാ​ദ​വ് വീ​ഴ്ത്തി. പി​ന്നാ​ലെ ജു​വ​ല്‍ ആ​ന്‍​ഡ്രൂ (അ​ഞ്ച്), അ​മി​ര്‍ ജാ​ന്‍​ഗൂ (19) എ​ന്നി​വ​ര്‍ മ​ട​ങ്ങി. ഇ​തോ​ടെ 8.5 ഓ​വ​റി​ല്‍ നാ​ലി​ന് 53 എ​ന്ന നി​ല​യി​ലാ​യി വി​ന്‍​ഡീ​സ്.

തു​ട​ര്‍​ന്ന് വ​ന്ന​വ​രി​ല്‍ കീ​സി കാ​ര്‍​ട്ടി (16), ന​വി​ന്‍ ബി​ഡൈ​സി (22), ഫാ​ബി​യ​ന്‍ അ​ല​ന്‍ (19), അ​കെ​യ്ല്‍ ഹു​സൈ​ന്‍ (18) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് ര​ണ്ട​ക്കം കാ​ണാ​ന്‍ സാ​ധി​ച്ച​ത്. ജേ​സ​ണ്‍ ഹോ​ള്‍​ഡ​റാ​ണ് (അ​ഞ്ച്) പു​റ​ത്താ​യ മ​റ്റൊ​രു താ​രം.

വി​ന്‍​ഡീ​സി​ന് വേ​ണ്ടി ജേ​സ​ണ്‍ ഹോ​ള്‍​ഡ​ര്‍ നാ​ലും ന​വി​ന്‍ ബി​ഡൈ​സി മൂ​ന്നും വി​ക്ക​റ്റ് വീ​ഴ്ത്തി. ജ​യ​ത്തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ല്‍ നേ​പ്പാ​ൾ 1-0ത്തി​ന് മു​ന്നി​ലെ​ത്തി.