ലോകത്തെ ഭീകരാക്രമണങ്ങളുടെയെല്ലാം ഉറവിടം ഒരു രാജ്യം: എസ്.ജയ്ശങ്കർ
Sunday, September 28, 2025 5:40 AM IST
ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. ലോകത്തു നടന്നിട്ടുള്ള പ്രമുഖ ഭീകരാക്രമണങ്ങളെല്ലാം ഒരു രാജ്യത്തു നിന്ന് രൂപംകൊണ്ടതാണ്. പഹൽഗാം ഭീകരാക്രമണത്തെയും ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏതെങ്കിലും രാജ്യം ഭീകരവാദത്തെ അവരുടെ ദേശീയ നയമായി തുറന്ന് പ്രഖ്യാപിക്കുന്നതിനെയും ഭീകരകേന്ദ്രങ്ങൾ വ്യവസായമെന്ന പോലെ വളർത്തുന്നതിനെയും അപലപിക്കേണ്ടതുണ്ട്. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായ അയൽ രാജ്യമെന്ന വെല്ലുവിളിയെ സ്വാതന്ത്ര്യം നേടിയതു മുതൽ ഇന്ത്യ നേരിട്ടുകൊണ്ടിരിക്കയാണ്.
ദശാബ്ദങ്ങളായി രാജ്യാന്തര തലത്തിൽ നടന്നിട്ടുള്ള വലിയ ഭീകരാക്രമണങ്ങളുടെയെല്ലാം ഉറവിടം ഒരു രാജ്യമാണ്. യുഎന്നിന്റെ ഭീകരപ്പട്ടികയിലുള്ളവർ അവിടെ തദ്ദേശീയർക്കൊപ്പം കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.