കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സാ​യു​ധ സേ​ന​യെ​ക്കു​റി​ച്ച് അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​തി​ന് സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ശ്ചി​മ ബം​ഗാ​ളി​ലെ നാ​ദി​യ അ​രം​ഘ​ട്ട​യി​ലെ ബി​ശ്വ​ജി​ത് ബി​ശ്വാ​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​യ​ൽ​ക്കാ​രും സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വീ​ഡി​യോ ക​ണ്ട ചി​ല​രും ചേ​ർ​ന്നാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്. സൈ​ന്യ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന പോ​സ്റ്റു​ക​ൾ ഇ​ടു​ന്ന​തി​ന് പു​റ​മേ ഇ​യാ​ൾ ലൈ​വി​ൽ വ​രാ​റു​ണ്ടാ​യി​രു​ന്നു.

ഇ​തി​ലൂ​ടെ​യും ആ​ക്ഷേ​പ​ക​ര​മാ​യ പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ ന​ട​ത്താ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി മാ​പ്പ് പ​റ​ഞ്ഞു. ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ സ​മ​യ​ത്ത് സൈ​ന്യ​ത്തെ അ​പ​മാ​നി​ച്ച ചി​ല​രെ പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.