കരൂരിൽ മരിച്ചവരുടെ എണ്ണം 39ആയി; 111പേർ ആശുപത്രിയിൽ
Sunday, September 28, 2025 8:37 AM IST
ചെന്നൈ: തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ തമിഴഗ വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ് നടത്തിയ റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി.
17 പുരുഷന്മാരും 13 സ്ത്രീകളും ഒന്നര വയസുള്ള കുഞ്ഞ് ഉൾപ്പടെ ഒൻപത് പേരുമാണ് മരിച്ചത്. പരിക്കേറ്റ 111പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 10ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു.