കരൂർ ദുരന്തം; തമിഴ്നാട് സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
Sunday, September 28, 2025 9:12 AM IST
ചെന്നൈ: കരൂർ അപകടത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്നാട് സർക്കാരിനോട് റിപ്പോർട്ട് തേടിയതായി റിപ്പോർട്ട്.
അപകടത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ തമിഴ്നാട് ഗവർണർ ആർ.എൻ. രവി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവരുമായി ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചു. സാധ്യമായ എല്ലാ കേന്ദ്ര സഹായവും നൽകുമെന്ന് അമിത് ഷാ തമിഴ്നാടിനെ അറിയിച്ചു.
അതേസമയം, നടനും ടിവികെ നേതാവുമായ വിജയ് നടത്തിയ റാലിയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 39ആയി ഉയർന്നു. 111പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നുണ്ട്.