കരൂരിൽ മരിച്ചവരിൽ പ്രതിശ്രുത വരനും വധുവും
Sunday, September 28, 2025 10:34 AM IST
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരിൽ പ്രതിശ്രുത വരനും വധുവും. കരൂർ സ്വദേശികളായ ആകാശും ഗോകുലശ്രീയുമാണ് മരിച്ചത്. വിജയ്ക്കൊപ്പം സെൽഫിയെടുക്കാനാണ് ഇരുവരും റാലിക്ക് എത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ജനുവരിയിലാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
‘ഇന്നലെ വൈകിട്ട് ആറരയ്ക്ക് അവരെന്നെ വിളിച്ചിരുന്നു. സുരക്ഷിതമായി വരണമെന്ന് ഇരുവരോടും പറഞ്ഞു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ജീവനറ്റ ശരീരമാണ് കണാനായത്. കഷ്ടപ്പെട്ടാണ് ആകാശിനെ പഠിപ്പിച്ചത്. അവനില്ലാതെ എനിക്ക് ആരുമില്ല. ജീവിക്കേണ്ട പ്രായത്തിൽ രണ്ടുപേരും പോയി'– പൊട്ടിക്കരഞ്ഞ് അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കരൂർ ദുരന്തത്തിൽ 39പേർ മരിച്ചു. 111പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.