ആലപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം വീടിനു സമീപത്തെ കുളത്തിൽ
Sunday, September 28, 2025 11:20 AM IST
ചേർത്തല: ആലപ്പുഴ മണ്ണഞ്ചേരിയിൽ കാണാതായ ആളെ വീടിന് സമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്ത് ആറാംവാർഡ് തറക്കോണം ഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്ന മണപ്പള്ളി ലക്ഷംവീട്ടിൽ റഫീഖ് (42) നെയാണ് ഇന്ന് പുലർച്ചെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
റഫീഖിനെ വ്യാഴാഴ്ച മുതൽ കാണാതായിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം സ്വദേശിയായ റഫീഖ് കാലങ്ങളായി മണ്ണഞ്ചേരിയിൽ വാടകക്ക് താമസിച്ച് വരുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.