കരൂർ അപകടം; ഒരാൾ കൂടി മരിച്ചു
Sunday, September 28, 2025 1:56 PM IST
ചെന്നൈ: കരൂർ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കരൂർ സ്വദേശി കവിൻ ആണ് മരിച്ചത്. ഇതോടെ മരണസംഖ്യ 40 ആയി.
നിരവധിയാളുകളാണ് ഇപ്പോഴും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്. അതേസമയം, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് വിജയ് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റ നൂറോളം പേർക്ക് രണ്ട് ലക്ഷം രൂപയും നൽകുമെന്ന് വിജയ് അറിയിച്ചു.