മലപ്പുറത്ത് നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ച് ഒരാൾ മരിച്ചു
Sunday, September 28, 2025 3:19 PM IST
മലപ്പുറം: കൊഹിന്നൂരിൽ നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ച് ഒരാൾ മരിച്ചു. കോഴിക്കോട്ടു നിന്നും തൃശൂരിലേക്ക് വരികയായിരുന്ന സംഘം സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്.
12 വയസുള്ള കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലാണ് കാർ ഇടിച്ചത്.