കരൂർ ദുരന്തം: അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി
Sunday, September 28, 2025 3:33 PM IST
കൊച്ചി: കരൂർ ദുരന്തത്തിൽ അനുശോചനം അറിയിച്ച് മമ്മൂട്ടി. കരൂരിലെ ദാരുണമായ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനവും പരിക്കേറ്റവർക്ക് വേഗത്തിലുള്ള സുഖപ്രാപ്തിയും നേരുന്നുവെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 40 പേരാണ് മരിച്ചത്.