സ്വത്ത് തർക്കത്തിന്റെ പേരിൽ അമ്മയെ മർദിച്ച മകൻ അറസ്റ്റിൽ
Sunday, September 28, 2025 4:15 PM IST
കോഴിക്കോട്: സ്വത്ത് തർക്കത്തിന്റെ പേരിൽ അമ്മയെ മർദിച്ച മകൻ അറസ്റ്റിൽ. പുതുപ്പാടി സ്വദേശി ബിനീഷാണ് (45) അറസ്റ്റിലായത്.
മദ്യലഹരിയിലായിരുന്നു മർദനം. സ്വത്ത് എഴുതി നൽകാത്തതിൽ പ്രകോപിതനായി പ്രതി അമ്മയെ മർദിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.