മും​ബൈ: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡി​ന്‍റെ(​ബി​സി​സി​ഐ) പു​തി​യ പ്ര​സി​ഡ​ന്‍റാ​യി മു​ന്‍ ഡ​ല്‍​ഹി ക്രി​ക്ക​റ്റ് താ​രം മി​ഥു​ന്‍ മ​ന്‍​ഹാ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഞാ​യ​റാ​ഴ്ച മും​ബൈ​യി​ൽ ചേ​ർ​ന്ന ബി​സി​സി​ഐ വാ​ർ​ഷി​ക പൊ​തു​യോ​ഗ​മാ​ണ് മി​ഥു​ന്‍ മ​ന്‍​ഹാ​സി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ബി​സി​സി​ഐ​യു​ടെ 37-ാമ​ത് പ്ര​സി​ഡ​ന്‍റാ​ണ് മി​ഥു​ൻ. റോ​ജ​ര്‍ ബി​ന്നി​യു​ടെ ഒ​ഴി​വി​ലേ​ക്കാ​ണ് മി​ഥു​ൻ എ​ത്തു​ന്ന​ത്. ആ​ഭ്യ​ന്ത​ര ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ല്‍ ക​ളി​ച്ചി​ട്ടു​ള്ള മി​ഥു​ന്‍ ദേ​ശീ​യ ടീ​മി​ല്‍ ക​ളി​ച്ചി​ട്ടി​ല്ല.

1997-98 സീ​സ​ൺ മു​​ത​ൽ 2016-17 സീ​സ​ൺ വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​ണ് മി​ഥു​ന്‍റെ ക​രി​യ​ർ. 157 ഫ​സ്റ്റ്ക്ലാ​സ് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​യി 9,714 റ​ൺ​സ് നേ​ടി. 27 സെ​ഞ്ചു​റി​ക​ളും 49 അ​ർ​ധ​സെ​ഞ്ചു​റി​ക​ളും നേ​ടി​യി​ട്ടു​ണ്ട്. ഐ​പി​എ​ല്ലി​ൽ ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സ്, പൂ​നെ വാ​രി​യേ​ഴ്‌​സ്, ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് ടീ​മു​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ വീ​ട്ടി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന ബി​സി​സി​ഐ ഭാ​ര​വാ​ഹി​ക​ളു​ടെ അ​നൗ​ദ്യോ​ഗി​ക യോ​ഗ​ത്തി​ലാ​ണ് മി​ഥു​ന്‍ മ​ന്‍​ഹാ​സി​നെ ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്. ഐ​സി​സി ചെ​യ​ര്‍​മാ​ന്‍ ജ​യ് ഷാ, ​രാ​ജീ​വ് ശു​ക്ല, ദേ​വ്ജി​ത് സൈ​ക്കി​യ, ഡ​ല്‍​ഹി ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി രോ​ഹ​ന്‍ ജെ​യ്റ്റ്‌​ലി എ​ന്നി​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.