പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയാണ് സുകുമാരൻ നായർ; വീണ്ടും പ്രതിഷേധ ബോർഡ്
Monday, September 29, 2025 8:42 PM IST
കൊച്ചി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ എറണാകുളം കോലഞ്ചേരിയിലും പ്രതിഷേധ ബോർഡ്. 1665-ാം നമ്പർ പാങ്കോട് കരയോഗം ഓഫീസിന് സമീപമാണ് ബോർഡ്.
പിണറായിക്ക് വേണ്ടി പാദസേവ ചെയ്യുന്ന കട്ടപ്പയാണ് സുകുമാരൻ നായരെന്നാണ് ബോർഡിൽ വിമർശനം.
അതേസമയം, സർക്കാരിൽ വിശ്വാസമുണ്ടെന്ന എൻഎസ്എസ് പ്രസ്താവന സ്വാഗതാർഹമെന്ന് ഇടത് മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ.