മഞ്ഞുരുക്കം; നീണ്ട ഇടവേളയ്ക്ക് ശേഷം തരൂർ കോൺഗ്രസ് വേദിയിൽ
Monday, September 29, 2025 9:08 PM IST
തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം ശശി തരൂർ എംപി കോണ്‍ഗ്രസ് വേദിയിലെത്തി. പിണറായി സര്‍ക്കാരിനെതിരെ മഹിളാ കോണ്‍ഗ്രസ് കുറ്റപത്രം സമര്‍പ്പിക്കാൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പരിപാടിയിലാണ് തരൂര്‍ പങ്കെടുത്തത്.
ഓപ്പറേഷൻ സിന്ദൂറിലടക്കം നരേന്ദ്രമോദിയെ നിരന്തരം പ്രശംസിച്ച തരൂര്‍ കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചിരുന്നു. നിലന്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ താരപ്രചാരകരുടെ പട്ടികയിലുണ്ടായിരുന്ന തരൂരിനെ അവിടെ വോട്ടു പിടിക്കാൻ ആരും ക്ഷണിച്ചതുമില്ല.
ഇതെല്ലാം തരൂരും പാർട്ടിയും തമ്മിലുള്ള അകൽച്ച കൂട്ടി. മഹിളാ കോണ്‍ഗ്രസ് നടത്തിയ കേരള യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുന്‍ഷി തരൂരിന് നിർദേശം നൽകിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.