15 വര്‍ഷത്തെ കരിയറിന് വിരാമം; ക്രിസ് വോക്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
Monday, September 29, 2025 9:33 PM IST
ലണ്ടൻ: ഇംഗ്ലണ്ടിന്റെ സൂപ്പർ താരം ക്രിസ് വോക്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പരിക്ക് കാരണം ആഷസ് പരമ്പരയിൽ കളിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് 15 വര്‍ഷത്തെ കരിയറിന് താരം വിരാമം കുറിച്ചത്.
2019 ലെ ഐസിസി ലോകകപ്പിലും 2022 ലെ ടി20 ലോകകപ്പിലും ഇംഗ്ലണ്ടിന്റെ വിജയത്തിൽ ഈ 36 കാരൻ നിർണായക പങ്കുവഹിച്ചിരുന്നു. ഇന്ത്യക്കെതിരെ ഓവലിൽ കളിച്ച അവസാന ടെസ്റ്റിൽ താരത്തിന്റെ പോരാട്ട വീര്യം വലിയ കൈയടികൾ നേടിയിരുന്നു.
കൈ ഒടിഞ്ഞിട്ടും ഒരു കൈയിൽ ബാറ്റുമായി വോക്സ് ക്രീസിലെത്തിയിരുന്നു. 122 ഏകദിന മത്സരങ്ങളിൽ നിന്ന് 173 വിക്കറ്റുകളും മുപ്പത്തിമൂന്ന് ടി20 മത്സരങ്ങളിൽ നിന്ന് 31 വിക്കറ്റുകളും 62 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 192 വിക്കറ്റുകളും സ്റ്റോക്സ് വീഴ്ത്തിയിട്ടുണ്ട്.
ടെസ്റ്റിൽ ഒരു സെഞ്ചുറിയും ഏഴ് അർധസെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. വലംകയ്യന്‍ സീമര്‍ ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങുന്നെന്ന് തിങ്കളാഴ്ച ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് സോഷ്യല്‍ മീഡിയായിലൂടെ ആരാധകരെ അറിയിച്ചത്.