യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ചെന്നൈയിലേക്കു കൂടുതൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
Monday, September 29, 2025 9:57 PM IST
തിരുവനന്തപുരം: തിരക്ക് പരിഗണിച്ച് ചെന്നൈയിലേക്ക് കൂടുതല്‍ സ്പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ചെന്നൈ എഗ്മൂര്‍ - തിരുവനന്തപുരം നോര്‍ത്ത് സ്പെഷല്‍ (06075) 30ന് രാത്രി 10.15ന് ചെന്നൈയില്‍ നിന്നു പുറപ്പെട്ടു ഒക്ടോബര്‍ ഒന്നിന് ഉച്ചയ്ക്ക് 2.05ന് എത്തിച്ചേരും.
തിരിച്ച് (06076) ഒക്ടോബർ അഞ്ചിന് വൈകുന്നേരം 4.30ന് തിരുവനന്തപുരം നോർത്തിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.30ന് ചെന്നൈ എഗ്മൂറിലെത്തും. സെക്കന്‍ഡ് എസി2, തേഡ് എസി3, സ്ലീപ്പര്‍8, ജനറല്‍ സെക്കന്‍ഡ്7 എന്നിങ്ങനെയാണ് കോച്ചുകള്‍.
സ്റ്റോപ്പുകൾ: വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, കാട്പാടി, അറക്കോണം, തിരുവള്ളൂർ, പെരമ്പൂർ.
കൊല്ലം, ചെങ്കോട്ട വഴിയുള്ള ചെന്നൈ സെന്‍ട്രല്‍ കോട്ടയം എസി സ്പെഷല്‍ (06121) ഒക്ടോബര്‍ ഒന്നു മുതല്‍ 22 വരെ ബുധനാഴ്ചകളില്‍ ഉച്ചയ്ക്കു 3.10ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12.05ന് കോട്ടയത്ത് എത്തും. മടക്കം ഒക്ടോബര്‍ രണ്ടു മുതല്‍ 23 വരെ വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്കു 2.05ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.30ന് ചെന്നൈ സെന്‍ട്രലില്‍ എത്തും.
സ്റ്റോപ്പുകള്‍: ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, പുനലൂര്‍, തെന്മല, ചെങ്കോട്ട, തെങ്കാശി, പാവൂര്‍ചത്രം, കീല്‍ക്കടയം, അംബാസമുദ്രം, ചേരന്‍മഹാദേവി, തിരുനെല്‍വേലി, കോവില്‍പട്ടി, സാത്തൂര്‍, വിരുദനഗര്‍, മധുര, ഡിണ്ടിഗല്‍, കരൂര്‍, നാമക്കല്‍, സേലം, ജോലാര്‍പേട്ട, കാട്പാടി, അറക്കോണം.