ചെ​ന്നൈ: ക​രൂ​ര്‍ ദു​ര​ന്ത​ത്തി​ല്‍ ബാ​ധി​ക്ക​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. ദു​ര​ന്ത​ത്തി​ല്‍ ഉ​റ്റ​വ​രെ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ വേ​ദ​ന വി​ശ​ദീ​ക​രി​ക്കാ​ന്‍ ത​നി​ക്ക് വാ​ക്കു​ക​ള്‍ കി​ട്ടു​ന്നി​ല്ലെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

എ​നി​ക്ക് അ​വ​രു​ടെ ദുഃ​ഖം വി​ശ​ദീ​ക​രി​ക്കാ​ന്‍ വാ​ക്കു​ക​ള്‍ കി​ട്ടു​ന്നി​ല്ല. എ​നി​ക്ക് സം​സാ​രി​ക്കാ​നോ ദു​ര​ന്ത​ബാ​ധി​ത​രെ സ​മാ​ധാ​നി​പ്പി​ക്കാ​നോ ക​ഴി​യു​ന്നി​ല്ല. ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ള്‍ ഇ​നി ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​നാ​ണ് ശ്ര​ദ്ധി​ക്കേ​ണ്ട​തെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന വ​ലി​യ ആ​ള്‍​ക്കൂ​ട്ട​ങ്ങ​ളു​ണ്ടാ​കു​മ്പോ​ള്‍ രാ​ജ്യ​ത്തി​ലാ​കെ പാ​ലി​ക്കേ​ണ്ട ഒ​രു മാ​ന​ദ​ണ്ഡം രൂ​പീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ധ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.